NATIONAL NEWS NEW DELHI:ന്യൂഡൽഹി: ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് നടക്കാനിരിക്കെ അയോധ്യയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ. ‘ആസ്ത സ്പെഷ്യൽ’ എന്ന പേരിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് ശേഷമാകും സർവീസുകൾ ആരംഭിക്കുക. രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ സർവീസ് നടത്തും.ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ജമ്മു കശ്മീർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് അയോധ്യ ധാം സ്റ്റേഷനിലേക്കും തിരിച്ചും 100 ദിവസത്തേക്ക് സർവീസ് നടത്തുക. ഐആർസിടിസി വഴി മാത്രമാകും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. വെജിറ്റേറിയൻ ഭക്ഷണമാകും ട്രെയിനിൽ വിതരണം ചെയ്യുകയെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. റിസർവേഷൻ, സൂപ്പർഫാസ്റ്റ് ചാർജുകൾ, കാറ്ററിംഗ് ചാർജുകൾ, സർവീസ് ചാർജ്, ജിഎസ്ടി തുടങ്ങിയ നിരക്കുകൾ ബാധകമാകും.
