Latest Malayalam News - മലയാളം വാർത്തകൾ

എ.സി ബസില്‍ സിംഹങ്ങളെ കാണാന്‍ പോകാം; വണ്ടല്ലൂരിലെ ലയണ്‍ സഫാരി പുനരാംരംഭിക്കുന്നു

NATIONAL NEWS-മൂന്ന്‌വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിയ ‘ലയണ്‍ സഫാരി’ തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഉടന്‍ പുനരാരംഭിക്കും.
സന്ദര്‍ശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നടപടി.
എയര്‍കണ്ടീഷന്‍ ബസില്‍ കയറിയാണ് മൃഗങ്ങളുടെ അടുത്ത് പോവുക.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വണ്ടല്ലൂരിലെ ലയണ്‍ സഫാരി അടച്ചിട്ടത്.
2021-ല്‍ ഇവിടെയുള്ള നീല, പദ്മനാഥന്‍ എന്നീ സിംഹങ്ങള്‍ കോവിഡ് ബാധിച്ചുചത്തിരുന്നു. ഇതോടെ രോഗം പടര്‍ന്നതോടെ വീണ്ടും മൂന്നുസിംഹങ്ങള്‍കൂടി ചത്തു.
ഇതേത്തുടര്‍ന്ന് മൃഗശാലയിലെ ചിത്രശലഭ ഉദ്യാനം, മത്സ്യ മ്യൂസിയം, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയും അടച്ചു.
ഇവയില്‍ ചിലത് പിന്നീട് തുറന്നെങ്കിലും ലയണ്‍ സഫാരി അടച്ചിട്ടുതന്നെയിരുന്നു.
ഇതു തുറക്കണമെന്ന് ഒട്ടേറെ സന്ദര്‍ശകര്‍ ആവശ്യപ്പെട്ടതോടെയാണ് നടപടി

രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ് സഫാരിയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് വണ്ടലൂര്‍ മൃഗശാല സ്ഥിതി ചെയ്യുന്നത്. അരിജ്ഞര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക് എന്നാണ് ഈ മൃഗശാലയുടെ പേര്. സൗത്ത് ഏഷ്യയിലെ തന്നെ വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് ഇത്.

Leave A Reply

Your email address will not be published.