Latest Malayalam News - മലയാളം വാർത്തകൾ

കൊട്ടാരക്കര കുളക്കടയിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു

KERALA NEWS TODAY KOLLAM:
കൊല്ലം : കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ മോഹനൻ എസ്സ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുളക്കട വില്ലേജിൽ പൂവറ്റൂർ പടിഞ്ഞാറുമുറിയിൽ പ്ലാമല

പാറക്വാറി കുളത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചതുപ്പിൽ വച്ച് അനധികൃതമായി നട്ടുവളർത്തിയിരുന്ന പന്ത്രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്ത് NDPS ആക്ട് പ്രകാരം കേസ് എടുത്തിട്ടുള്ളതാണ്. കണ്ടെടുത്ത

കഞ്ചാവ് ചെടികൾക്ക് 120 cm നു മുകളിൽ ഉയരമുണ്ടായിരുന്നു. പ്രതികളെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. റെയ്‌ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എസ്സ് ബേബിജോൺ പ്രിവന്റീവ്

ഓഫീസർ കെ എസ്സ് രാജേഷ് സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എച്ച് നിഖിൽ, ആർ എസ്സ് ഹരികൃഷ്ണൻ എക്‌സൈസ് ഡ്രൈവർ എം എസ്സ് അജയകുമാർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.