Latest Malayalam News - മലയാളം വാർത്തകൾ

മരട് ഹോട്ടലിലെ ഗുണ്ടാപാര്‍ട്ടി ; 13 പേര്‍ക്കെതിരെ കേസ്

Gangster Party at Maradu Hotel; Case against 13 people

മരട് ഹോട്ടലില്‍ ഗുണ്ടാ പാര്‍ട്ടി നടന്ന സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ഗുണ്ടാനേതാവ് ആഷ്ലിക്കായി മരട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആഷ്ലിയുടെ കാറില്‍ നിന്ന് കഴിഞ്ഞ ദിവസം തോക്ക് കണ്ടെടുത്തിരുന്നു. തോക്കിന്റെ ലൈസന്‍സ് അടക്കമുള്ളവയെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കേസ് നടപടികളിലേക്ക് കടക്കൂ. ആഷ്ലി ആയിരുന്നു ഗുണ്ടാ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. ആഷ്ലിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Leave A Reply

Your email address will not be published.