Latest Malayalam News - മലയാളം വാർത്തകൾ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ധനസഹായം ; കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ലെന്ന് സുരേഷ് ഗോപി

Funding for Mundakai-Churalmala Landslide; Suresh Gopi said that the center has no failure

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ ധനസഹായം സംബന്ധിച്ച ചോദ്യങ്ങളിൽ വീണ്ടും വിചിത്ര വാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്യങ്ങൾ സംസ്ഥാന സർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ലെന്നും ധനസഹായം അനുവദിക്കുന്നതിൽ കാലതാമസം ഇല്ലെന്നും സുരേഷ്ഗോപി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പിന്നാലെ കേരളം ആവശ്യപ്പെട്ട അധിക ധനസഹായത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കേന്ദ്രം 145.60 കോടി രൂപ പ്രളയ സഹായം അനുവദിച്ചത്. സംസ്ഥാന ദുരന്ത നിവാരണത്തിനുള്ള കേന്ദ്ര വിഹിതം ആയിരുന്നു ഈ തുക.14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്. ഇതിൽ മഹാരാഷ്ട്രയ്ക്ക് മാത്രം അനുവദിച്ചത് 1492 കോടി രൂപയാണ്. രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ധനസഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും,പ്രഖ്യാപനം വൈകുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്.അടിയന്തര ധനസായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.