Kerala News Today-മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിൽ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ മേലേക്കാട്ടിൽപറമ്പ് സബീഷ്(37), ഭാര്യ ഷീന(35), മക്കളായ ഹരിഗോവിന്ദ്(6), ശ്രീവർദ്ധൻ(രണ്ടര) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.
കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ ഇവർ മലപ്പുറം മുണ്ടുപറമ്പിൽ വാടക വീട്ടിലായിരുന്നു താമസം.
ഇന്നലെ വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലായിരുന്നു. തുടർന്നാണ് ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്.
സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും മക്കളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala News Today