Latest Malayalam News - മലയാളം വാർത്തകൾ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലെ സ്വത്തുക്കള്‍ ലേലത്തിന്

Former Pakistan President Pervez Musharraf's properties in UP up for auction

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലുള്ള സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിലുള്ള കുടുംബ സ്വത്തുക്കളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. കൊട്ടാന ഗ്രാമത്തിലാണ് പര്‍വേസ് മുഷറഫിന്റെ അച്ഛന്‍ മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന് ശേഷം താമസിച്ചിരുന്നത്. കൊട്ടാന ഗ്രാമത്തിലെ രണ്ട് ഹെക്ടര്‍ ഭൂമിയും പഴയ കെട്ടിടവും ആണ് ഓണ്‍ലൈനില്‍ ലേലത്തിന് വച്ചിരിക്കുന്നത്.

മുഷ്‌റഫിന്റെ അച്ഛനും അമ്മയും 1943ല്‍ ഡല്‍ഹിയിലേക്ക് പോവുകയും വിഭജന സമയത്ത് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഭൂമി മുഷറഫിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതല്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഭൂമി ഈ പ്രദേശത്ത് തന്നെയുള്ള ആളുകള്‍ക്ക് വില്‍ക്കുകയും ശേഷം രാജ്യം വിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയും എനിമി പ്രോപ്പര്‍ട്ടിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പര്‍വേസ് മുഷറഫിന്റെ സഹോദരന്‍ ഡോ. ജാവേദ് മുഷറഫിന്റെ പേരിലായിരുന്നു സ്വത്തുക്കള്‍. 15 വര്‍ഷം മുമ്പ് ഇവ എനിമി പ്രോപ്പര്‍ട്ടിയായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ലേല നടപടികള്‍.

Leave A Reply

Your email address will not be published.