Latest Malayalam News - മലയാളം വാർത്തകൾ

മുൻമന്ത്രി എംഎം മണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

Former Minister MM Mani's health condition improves

ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഐഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ട് ദിവസം കൂടി എംഎം മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മധുരയിൽ നടക്കുന്ന 24ആം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് എംഎം മണിക്ക് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു എംഎം മണി. ഇതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയില്‍ എത്തിയത്.

Leave A Reply

Your email address will not be published.