Latest Malayalam News - മലയാളം വാർത്തകൾ

പോക്സോ കേസിൽ കർണാടകം മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മുൻ‌കൂർ ജാമ്യം

Former Karnataka Chief Minister Yediyurappa granted anticipatory bail in POCSO case

പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദ്യൂരപ്പയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി.എന്നാൽ കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളി. യെദ്യുരപ്പയുടെ പ്രായം പരിഗണിച്ചാണ് കേസിൽ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 1കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സദാശിവ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മന്റ് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം മറച്ചു വെക്കുന്നതിനായി പെൺകുട്ടിയുടെ അമ്മക്ക് യെദ്യൂരപ്പ പണം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലു പ്രതികളാണുള്ളത്. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യുരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല.

Leave A Reply

Your email address will not be published.