തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യം. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയണെന്ന സംശയത്തിൽ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ സെൻ്ററിന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സെയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിലുള്ളത്.