Latest Malayalam News - മലയാളം വാർത്തകൾ

ആഴക്കടലിൽ രാത്രിയിൽ ലൈറ്റിട്ട് മത്സ്യബന്ധനം ; ബോട്ടുകൾക്കെതിരെ നടപടി

Fishing with lights at night in the deep sea; Action against boats

ആഴക്കടലിൽ രാത്രിയിൽ ലൈറ്റിട്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി മറൈൻ എൻഫോഴ്സ്മെന്റ്. രാത്രിയിൽ ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീനുകളെ ആകർഷിച്ചു പിടിക്കുന്ന ബോട്ടുകൾ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കർണാ‌കയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന മത്സ്യബന്ധന ബോ‌ട്ട് ഇത്തരത്തിൽ അതിസാഹസികമായി പൊലീസ് പിടികൂ‌ടിയിരുന്നു. അതേസമയം രാജ്യത്ത് രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ നിന്ന് മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെ‌ടുത്തിയ നിയമം നിലനിൽക്കുമ്പോഴാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ ബോട്ടുകൾ എത്തുന്നതും മത്സ്യബന്ധനം ന‌ടത്തുന്നതും. നിലവിൽ 12 വോൾട്ടേജിന് താഴെയുള്ള ബോട്ടുകൾ മാത്രമേ ഉപയോ​ഗിക്കാൻ അനുമതി ഉള്ളൂ.

Leave A Reply

Your email address will not be published.