Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍

First public meeting attended by Chief Minister today at Chelakkara

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മേപ്പാടം മൈതാനത്താണ് കണ്‍വെന്‍ഷന്‍ നടക്കുക. 2000ല്‍ അധികം ആള്‍ക്കാര്‍ക്കിരിക്കാന്‍ കഴിയുന്ന വലിയ സജ്ജീകരണങ്ങളോട് കൂടിയാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് കടക്കുന്നത്. സംസ്ഥാന കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച യുഡിഎഫ് ഒരു കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. അതിന്റെ രണ്ടിരട്ടിയോളം വലുപ്പമുള്ള വേദി തന്നെയാണ് ചേലക്കരയില്‍ എല്‍ഡിഎഫ് ഒരുക്കിയിരിക്കുന്നത്. അന്ന് യുഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടി കണ്‍വെന്‍ഷനില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചേലക്കര പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ മറുപടിയും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. പിവി അന്‍വര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കും മറുപടി പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി ഇന്നലെ തന്നെ ചേലക്കരയില്‍ എത്തിയിട്ടുണ്ട്. പിവി അന്‍വറും ചേലക്കരയില്‍ ഉണ്ട്. ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പിവി അന്‍വര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കും മറുപടി പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി ഇന്നലെ തന്നെ ചേലക്കരയില്‍ എത്തിയിട്ടുണ്ട്. പിവി അന്‍വറും ചേലക്കരയില്‍ ഉണ്ട്. ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

Leave A Reply

Your email address will not be published.