Latest Malayalam News - മലയാളം വാർത്തകൾ

മണിപ്പൂരില്‍ വെടിവെപ്പ് ; മൂന്ന് പേർ അറസ്റ്റിൽ

Firing in Manipur; Three people were arrested

മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് മൂന്ന് മിലിട്ടറി ഗ്രേഡ് തോക്കുകളും 1,300 ലധികം ബുള്ളറ്റുകളും പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സുരക്ഷാ സേന അറസ്റ്റ് ചെയ്ത മൂന്ന്പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ കാംഗ്‌പോപിയിലെ എസ്‌പിയുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി. എൻഐഎയുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിപ്പൂർ പൊലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് മണിപ്പൂർ പാെലീസ് ചൊവ്വാഴ്ച വൈകുന്നേരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. താങ്‌ജോയൽ ഹാവോകിപ് എന്ന താങ്‌ബോയ്, ഗൗലൻ എന്ന ജംഗ്‌ജൂലൻ ഖോങ്‌സായി, ഫ്രാങ്കി എന്ന ജംഗ്‌മിൻലുൻ സിങ്‌സൺ എന്നിവരാണ് പിടിയിലായത്.

Leave A Reply

Your email address will not be published.