ഡൽഹിയിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണം ; സുപ്രീംകോടതി

schedule
2024-11-04 | 12:08h
update
2024-11-04 | 12:08h
person
kottarakkaramedia.com
domain
kottarakkaramedia.com
Firecrackers should be permanently banned in Delhi; Supreme Court
Share

തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. നിരോധനം ഉണ്ടായിട്ടും ദീപാവലി ദിനത്തിൽ എന്താണ് സംഭവിച്ചത് എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ തീപിടുത്തതിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement

ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത നടപടികളുമായി ഡൽഹി സർക്കാർ എത്തിയിരുന്നു. മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വാഹനങ്ങൾക്ക് നേരെ പിഴ ചുമത്തിയിരുന്നു. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത 54, 000 വാഹനങ്ങൾക്കും 56 നിർമ്മാണ സൈറ്റുകൾ അടച്ചു പൂട്ടാനും 597 നിർമ്മാണ സൈറ്റുകൾക്ക് പിഴ ചുമത്തി.

national newssupreme court
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
04.11.2024 - 12:12:22
Privacy-Data & cookie usage: