ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

schedule
2024-11-04 | 08:49h
update
2024-11-04 | 08:49h
person
kottarakkaramedia.com
domain
kottarakkaramedia.com
36 killed in Uttarakhand bus falls into Koka
Share

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍മോരയിലെ മര്‍ചുലയിലാണ് അപകടമുണ്ടായത്. പൗരിയില്‍ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. 45പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ ഈ പരിധിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അതേസമയം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി അറിയിച്ചു. പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

#accidentnational news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
04.11.2024 - 08:59:50
Privacy-Data & cookie usage: