വയനാട് മാനന്തവാടി പിലാക്കാവ് കമ്പമലയിൽ തീപിടുത്തം. കാട്ടുതീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. മലയുടെ ഒരുഭാഗം നിലവിൽ കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് വ്യാപിക്കുകയാണ് നിലവിൽ കാട്ടുതീ. തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്. ‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആളുകൾ താമസിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ ആശങ്കയിലാണെന്നും പ്രദേശവാസികൾ പറയുന്നു.
