Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതിൻ്റെ പേരിൽ ലത്തീൻ സഭ മോൺസിഞ്ഞോർ യൂജിൻ പെരേരക്കെതിരെയെടുത്ത കേസിലെ എഫ്ഐആറിൽ കടുത്ത പരാമർശങ്ങൾ.
മന്ത്രിമാരെ പിടിച്ചിറക്കെടാ എന്ന് ആഹ്വാനം ചെയ്തെന്നാണ് പോലീസ് ആരോപിക്കുന്നത്.
ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിലുണ്ട്. അഞ്ചുതെങ്ങ് പോലീസ് സ്വമേധയാ ആണ് കേസെടുത്തത്.
തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം.
ഫാ. യൂജിൻ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്. കലാപാഹ്വാനത്തിന് എന്ന പോലെ വികാരി ജനറൽ ഫാദർ യൂജിൻ പെരേരെയാണ് മന്ത്രിമാരെ തടയാന്‍ ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാല്‍, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര പറഞ്ഞു.
Kerala News Today