Latest Malayalam News - മലയാളം വാർത്തകൾ

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

Finance Department allocates additional Rs 102.62 crore to KSRTC

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പറേഷന് ആകെ 1612 കോടി രുപ സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയായിരുന്നു. ഇത് പൂര്‍ണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കി.

Leave A Reply

Your email address will not be published.