Kerala News Today-പാലക്കാട്: പാലക്കാട് മംഗലം ഡാമിനടുത്ത് കാട്ടുപന്നി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറായ സ്ത്രീ മരിച്ചു.
വടക്കഞ്ചേരി വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ(37) ആണ് മരിച്ചത്. അപകടം നടന്നയുടന്‍ നെന്‍മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കേറ്റ പരിക്ക് നിസ്സാരമാണ്. ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വീടുകളിലേക്ക് അയച്ചു.
കാടിനോട് ചേര്‍ന്ന മലയോരപ്രദേശത്താണ് അപകടമുണ്ടായത്. വന്യജീവികൾ ഇറങ്ങാറുള്ള പ്രദേശമാണിത്.
Kerala News Today