Latest Malayalam News - മലയാളം വാർത്തകൾ

മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു; 4 പേർ അറസ്റ്റിൽ

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു.
വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജനെ(62)യാണ് മകളുടെ മുൻ സുഹൃത്തടക്കം നാലുപേർ ചേർന്ന് കൊലപ്പെടുത്തിയത്.
രാജൻ്റെ മകളുടെ വിവാഹം ബുധനാഴ്ച 10.30-ന് വർക്കല ശിവഗിരിയിൽ നടത്താൻ നിശ്ചയിച്ചതായിരുന്നു.

പെൺകുട്ടിയുടെ മുൻസുഹൃത്ത് ജിഷ്ണുവിനേയും സംഘത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിഷ്ണുവിൻ്റെ സഹോദരനും സുഹൃത്തുക്കളുമായ ജിജിൻ, മനു, ശ്യാം എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടത്തിയിരുന്നു.
പരിപാടികൾ അവസാനിച്ച് ബന്ധുക്കൾ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്.
ഇന്നലെ ജിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ അതിക്രമം തുടങ്ങി.

തുടർന്ന്, പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിക്കുകയായിരുന്നു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയും സംഘവും വിവാഹവീട്ടിലെത്തിയത് ആരും ഇല്ലാതിരുന്ന സമയത്ത് ആണെന്നും നേരത്തെ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന താല്പര്യം പ്രതി പ്രകടിപ്പിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ വിവാഹ താല്പര്യം കുടുംബം നിഷേധിച്ചു.
ഇതാകാം ആക്രമണത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നും പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.