KERALA NEWS TODAY :സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ ആണെങ്കിലും ഇന്ന് പവന് 480 രൂപ കുറഞ്ഞു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54,640 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6830 രൂപയാണ് വില. എന്നാൽ മെയ് മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ് ആരംഭം.മെയ് ആരംഭിച്ച അന്ന് തന്നെ വലിയ തോതില്‍ സ്വർണവിലകുറഞ്ഞു കൊണ്ടാണ് വ്യാപാരം നടന്നത്. എന്നാൽ സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്തതും ഈ മാസമാണ്. 55,120 രൂപയായിരുന്നു ഇന്നലത്തെ വിപണിയിലെ നിരക്ക്.മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കം.മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54720, മെയ് 19- 54720, മെയ് 20- 55,120, മെയ് 21-54,640.ഈ ഒരു ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത്.വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു വില വർദ്ധനവ്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇനിയും കുറയാനുള്ള സാധ്യതയും കൂടാനുള്ള സാധ്യതയും തള്ളാനാകില്ല.
