Latest Malayalam News - മലയാളം വാർത്തകൾ

ബിജെപിയുടെ വളർച്ച  തിരിച്ചറിയപ്പെടാതെ പോയി; തുടർച്ചയായ രണ്ടാം തവണയും നേരിട്ട പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ട്:  പിബി യോഗം

New Delhi

ലോക്സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പി.ബി യോഗത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച് വിലയിരുത്തലുണ്ടായത്.2019-ലും 2024-ലും കനത്ത പരാജയമാണ് ഇടതുമുന്നണിക്ക് കേരളത്തിലുണ്ടായത്. പാർട്ടി ​ഗ്രാമങ്ങളിലടക്കം ബിജെപി വളർന്നുവെന്നാണ് പരക്കെ വിലയിരുത്തൽ. സിപിഎമ്മിന് മുൻതൂക്കമുള്ള പല ബൂത്തുകളിലും ബിജെപിയുടെ വോട്ടുവിഹിതം ഉയർന്നു. ബിജെപിയുടെ വളർച്ച എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോയതെന്നും പരിശോധിക്കണമെന്നും പി.ബി വിലയിരുത്തി.

പാർട്ടിക്കെതിരായ ഒരു പൊതുവികാരം കേരളത്തിൽ നിലനിന്നിരുന്നു. ഇത് മനസ്സിലാക്കാൻ പാർട്ടിക്കായില്ല. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും പി.ബി വിലയിരുത്തി.

 

Leave A Reply

Your email address will not be published.