Latest Malayalam News - മലയാളം വാർത്തകൾ

പടക്ക നിർമാണശാലയിൽ സ്ഫോടനം ; ശിവകാശിക്ക് സമീപം 2 പേർ മരിച്ചു

Explosion in firecracker factory; 2 people died near Sivakasi

ശിവകാശിക്ക് സമീപം പടക്ക നിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടു പേർ മരിച്ചു. പടക്ക നിർമാണ ശാലയിലെ തൊഴിലാളികളായ മാരിയപ്പൻ (45), മുത്തുമുരുകൻ (45) എന്നിവരാണ് മരിച്ചത്. കലയാർകുറിശ്ശിയിലെ സുപ്രിം എന്ന സ്വകാര്യ പടക്ക നിർമാണശാലയിൽ രാവിലെയോടെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകൾ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

സ്ഫോടനത്തിൽ പടക്ക നിർമാണ ശാലയിലെ ഒരു നിർമാണ യൂണിറ്റ് പൂർണമായും തകർന്നു. പടക്ക നിർമാണത്തിനിടെയുണ്ടായ പാകപ്പിഴയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.

Leave A Reply

Your email address will not be published.