Latest Malayalam News - മലയാളം വാർത്തകൾ

ആരോഗ്യവകുപ്പിന്‍റേത് മികച്ച പ്രവര്‍ത്തനം – മുഖ്യമന്ത്രി

KERALA NEWS TODAY – കണ്ണൂര്‍: ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോര്‍ജിനുമെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മികച്ച പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പും മന്ത്രിയും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരായി കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചതായി മുഖ്യമന്ത്രി ആരോപിച്ചു.

‘നല്ലനിലയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ.
അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാര്‍ഹമായി കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു’.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മടത്ത് എല്‍ഡിഎഫിന്റെ കുടുംബ സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘അത്തരമൊരു വകുപ്പിനും മന്ത്രിക്കുമെതിരെ ഇല്ലാത്ത ഒരു കഥവെച്ച് തെളിവുണ്ടെന്ന മട്ടില്‍ ആരോപണം ഉന്നയിക്കുക.
ഒരാള്‍ പ്രത്യക്ഷപ്പെട്ട് പറയുകയാണ്, ഞാനാണ് ഇവിടെ പോയി നേരിട്ട് കൈയില്‍ പണം കൊടുത്തതെന്ന്. യഥാര്‍ത്ഥത്തില്‍ ഈ ആരോപണം ഉന്നയിച്ച ആള്‍ മറ്റ് ചില ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മുന്നോട്ടുവന്നതെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതുപോലുള്ള എത്രയെത്ര കെട്ടിചമയ്ക്കലുകള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളൂ.
ഇത് ആദ്യത്തേതോ ഒടുവിലുത്തേതോ അല്ല. സൂത്രധാരനെ കൈയോടെതന്നെ പിടികൂടുന്ന അവസ്ഥവന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

‘1996-ല്‍ തിരഞ്ഞെടുപ്പില്‍ ഞാന്‍ പയ്യന്നൂരില്‍ മത്സരിച്ചു. അന്ന് ഇതുപോലൊരു ആള്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ മന്ത്രിയാകും വൈദ്യുതി വകുപ്പാകും കൈകാര്യം ചെയ്യുക. അതിന്റെ ഭാഗമായി എന്റെ കൈയില്‍ കോടികള്‍ തന്നുവെന്നും ആരോപിച്ചു. അന്വേഷണ ഏജന്‍സിയുടെ കൈയിലാണ് അന്ന് ആ പരാതി നല്‍കിയിത്. അന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഇന്നത് വ്യാപകമായി വരികയാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.