Latest Malayalam News - മലയാളം വാർത്തകൾ

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ഏറ്റുമുട്ടൽ ; മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Encounter in Bastar region of Chhattisgarh; Three Maoists killed

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതായി പൊലീസ്. ബിജാപൂർ ജില്ലകളിലെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. മൃതദേഹങ്ങൾക്ക് പുറമേ, തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഓപ്പറേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. തിരച്ചിൽ പ്രവർത്തനം തുടരുകയാണ്.

Leave A Reply

Your email address will not be published.