Latest Malayalam News - മലയാളം വാർത്തകൾ

തൃശൂരിൽ ആന പ്രേമികളുടെ കൂട്ടയടി

KERALA NEWS TODAY THRISSUR:തൃശൂരിൽ ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച് ആനപ്രേമികൾ തമ്മിൽ കൂട്ടയടി.കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ ആനകൾ ഉത്സവത്തിനുണ്ടായിരുന്നു.ആനകളെ എവിടെ നിർത്തണം എന്നതിനെ സംബന്ധിച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്.

അടിപിടി മണിക്കൂറുകളോളം നീണ്ടു. പൊലീസ് എത്തി ലാത്തി വീശിയ ശേഷമാണ് സംഘർഷം അവസാനിച്ചത്.ചിറയ്ക്കൽ കാളിദാസൻ, തൃക്കടവൂർ ശിവരാജ് എന്നി ആനകളെ

നിർത്തുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. ശിവരാജിനെ മാറ്റി കാളിദാസിനെ നിർത്തണമെന്ന് പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്. ബാരിക്കേഡുകൾ കടന്ന് ആനയുടെ

ചുവട്ടിലെത്തിയാണ് വാക്കേറ്റം ഉണ്ടായത്. പിന്നാലെ പൊലീസ് ഇടപെട്ട് ലാത്തി വീശിയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.