വയനാട്ടില്‍ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ ആന പാഞ്ഞടുക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് ആനയുടെ മുന്നിൽപ്പെട്ടത്. കാട്ടാന മുന്നോട്ടേക്ക് വന്നതോടെ ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഓടുന്നതിനിടയിൽ ഇവരിൽ ഒരാൾ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ബൈക്ക് യാത്രികരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇരുവശങ്ങളിലുമായി രണ്ട് ആനകളുണ്ട്. ആന മുന്നോട്ട് വന്നതോടെ ഇവർ കാർ റിവേഴ്സ് എടുത്ത് പോകുകയായിരുന്നു.