• Home
  • KERALA NEWS TODAY
  • തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ​ഗുരുതര പരിക്ക്
KERALA NEWS TODAY

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ​ഗുരുതര പരിക്ക്

Kerala news
Email :6

പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്. ചാരുംമൂട് സ്വദേശി 72കാരനായ സുകുമാരനാണ് പരിക്കേറ്റത്. പോത്തൻകോട് നിന്നും കിഴക്കേ കോട്ടയിലേക്ക് പോയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ആണ് സുകുമാരന്റെ കാലിലൂടെ കയറിയിറങ്ങിയത്. ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts