Latest Malayalam News - മലയാളം വാർത്തകൾ

മഴ അവധി തലേദിവസം പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍മാര്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോള്‍ അത് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കും.
അവധി കൊടുക്കുന്നുണ്ടെങ്കില്‍ തലേദിവസം നല്‍കാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു.
ഇന്നലെ കാസർഗോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

 

 

 

 

Kerala News Today

 

 

 

Leave A Reply

Your email address will not be published.