Latest Malayalam News - മലയാളം വാർത്തകൾ

ലഹരി വില്പന ; കൊച്ചിയിൽ 17കാരൻ അറസ്റ്റിൽ

Drug trafficking; 17-year-old arrested in Kochi

പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി വില്പനയ്ക്കിടെ പൊലീസ് പിടിയിലായി. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാകാത്ത 17കാരൻ എന്നിവരെയാണ് പിടികൂടിയത്. ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ് പൊലീസ്.

Leave A Reply

Your email address will not be published.