Top News
Kerala news

ഇടുക്കിയിലിറങ്ങിയ കടുവയ്ക്കായി ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

വണ്ടിപെരിയാർ ഗ്രാംബിയിലെ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ഗ്രാംബി മേഖലയിലെ ചതുപ്പ് നിലങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം. ആദ്യഘട്ട ഡ്രോൺ നിരീക്ഷണത്തിനു ശേഷമാവും നേരിട്ടുള്ള പരിശോധന. പ്രത്യേക സംഘം കാൽപ്പാടുകൾ നോക്കി കടുവയെ പിന്തുടർന്നെത്താനാണ് ശ്രമം നടക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഒരു വർഷത്തോളമായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *