Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

Drone attack threat at Thiruvananthapuram airport

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധനയും തുടങ്ങി. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വ്യാജ ഇമെയിൽ സന്ദേശം ആണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. ഇതോടെ വിമാനത്താവളത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. മുമ്പും വിമാനങ്ങള്‍ക്കു നേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Leave A Reply

Your email address will not be published.