NATIONAL NEWS-ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വ്വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സാഹിബാദിനേയും ദുഹായ് ഡിപ്പോയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.
ട്രെയിനിൽ ഒരുപോറൽ പോലും ഉണ്ടാവരുതെന്നും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
നമോഭാരതിലെ ജീവനക്കാർ എല്ലാവരും സ്ത്രീകൾ എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇത് ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ഇന്ത്യയിൻ റെയിൽവേയുടെ മാറ്റത്തിന്റെ കാലഘട്ടമാണ് ഇത്. ചെറിയ സ്വപ്നങ്ങൾ കാണുക എന്നത് എന്റെ പതിവല്ല. ഇന്ത്യയിലെ ട്രെയിൻ ലോകത്തിന്റെ മറ്റിടങ്ങളിലേതിനേക്കാൾ പിന്നിലാകാൻ പാടില്ല’- മോദി പറഞ്ഞു.