Latest Malayalam News - മലയാളം വാർത്തകൾ

ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി ; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ

Doctor shot dead in Delhi; The employees said there were two assailants behind

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം. ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. മുറിവേറ്റതിനെ തുടർന്നാണ് പ്രതികൾ ആശുപത്രിയിൽ എത്തിയത്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Leave A Reply

Your email address will not be published.