OBITUARY NEWS CHENNAI :ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വർഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു.
അടുത്തിടെ കുറെ നാളുകൾ ആശുപത്രിയിൽ കഴിഞ്ഞശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച ആരോഗ്യനില വഷളാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് വിജയകാന്തിനെ അലട്ടിയിരുന്നത്.