Latest Malayalam News - മലയാളം വാർത്തകൾ

കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസൽ വില കൂടും.

KERALA NEWS THIRUVANATHAPURAM ,THIRUVANATHAPURAM തിരുവനന്തപുരം: എണ്ണ കമ്പനികളിൽ നിന്ന് നൽകിയിരുന്ന ബൾക് പർച്ചേസിന്റെ ആനുകൂല്യം
കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇനി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കി . 6 മാസം മുമ്പ് തന്നെ
ഇന്ധന കമ്പനികൾ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു. ഇതോടെ കെഎസ്ആർടിസിക്ക് ഒരു ലിറ്റർ ഡീസലിന് 3 രൂപയുടെ കുറവുണ്ടായിരുന്നു .
മാസം 1.05 കോടി ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ഇതുവഴി മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതിനാൽ ഇന്ധന കമ്പനികളുടെ
നിലപാടിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ പോയെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ബൾക്ക് പർച്ചേസ് ചെയ്യുന്ന
ആർക്കും ഇളവ് നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ ഉത്തരവിറക്കുകയും ചെയ്തുഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഇന്ധനം
നിറയ്ക്കുന്നത് കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നാണ്. ലിറ്ററിന് 2.30 രൂപയുടെ കുറവ് ഇവിടെ നിന്ന്
ലഭിക്കും. വടക്കൻ ജില്ലകളിലെ ഡിപ്പോകളിൽ ബസുകൾ ഇന്ധനം നിറയ്ക്കുന്നത് മംഗളൂരുവിൽ നിന്നാണ്. ഇവിടെ കേരളത്തേക്കാൾ 7 രൂപയുടെ കുറവുണ്ട്.

Leave A Reply

Your email address will not be published.