നടൻ ധർമജൻ ബോൾഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ അനുജയുടെ കഴുത്തിൽ താലി ചാർത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ ആലോചിച്ചത്. അനുജയുമായി ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തുകയായിരുന്നു. 16 വർഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെൺമക്കളാണ് ഇരുവർക്കും. വേദയും വൈഗയും. വീണ്ടും വിവാഹം കഴിച്ച ധർമജനും അനുജക്കും നിരവധി പേർ ആശംസകൾ നേർന്നു.