Latest Malayalam News - മലയാളം വാർത്തകൾ

തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

WEATHER NEWS THIRUVANATHAPURAM :തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിൽ തേജ് അതി ശക്ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണമായത്.ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇതേ തുടർന്ന് ആന്ധ്ര പ്രദേശ് മുതൽ മത്സ്യബന്ധനത്തിനടക്കം നിരോധനം ഏർപ്പെടുത്തി. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്തും ജാഗ്രതാ നിർദേശമുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ ഇന്ന് ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെടും. ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്തേക്ക് മാറും. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.കേരള തീരത്ത് ഇന്ന് രാത്രി തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തമിഴ്നാട് തീരത്ത് 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.