ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ തമിഴ്‌നാടിന് അടിയന്തര സഹായം അനുവദിച്ച് കേന്ദ്രം. 944.80 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. രണ്ട് ഗഡുക്കളായി സംസ്ഥാനത്തിന് പണം കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെയും അയച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ 2,000 കോടി രൂപയാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. ഫെഞ്ചല്‍ ചുഴലികാറ്റിനെ തുടര്‍ന്ന് 30 വര്‍ഷത്തിന് ശേഷമുള്ള റെക്കോര്‍ഡ് മഴയായിരുന്നു പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. തമിഴ്നാടിന്റെ ഭാഗമായ കടലൂര്‍, വിഴുപ്പുറം ഭാഗങ്ങളിലും മഴയിലും വെള്ളക്കെട്ടിലും ജനജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.