Latest Malayalam News - മലയാളം വാർത്തകൾ

സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസിനെ മരിച്ചനിലയില്‍

Cycling legend Daniela Lariel Chirinos is dead

സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസിനെ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ലാസ് വെഗാസിലെ അപ്പാര്‍ട്ട്മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെനസ്വേലയെ പ്രതിനിധീകരിച്ച് ഡാനിയേല ലാറിയല്‍ അഞ്ച് ഒളിംപിക്സുകളിൽ പങ്കെടുത്തിട്ടുണ്ട്. 1992ലെ ബാഴ്‌സലോണ, 1996ലെ അറ്റ്ലാന്റ, 2000ലെ സിഡ്നി, 2004ലെ ഏതന്‍സ്, 2012ലെ ലണ്ടന്‍ ഗെയിംസുകളിലാണ് മത്സരിച്ചത്. 2002ലെ സെന്‍ട്രല്‍ അമേരിക്കന്‍, കരീബിയന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും 2003ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകളും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ അവര്‍ നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ കരിയറില്‍ സൈക്ലിംഗ് രംഗത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന താരമാണ് ചിറിനോസ്. വെനസ്വേലയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കടുത്ത വിമര്‍ശക കൂടിയായിരുന്നു ചിറിനോസ്.

Leave A Reply

Your email address will not be published.