Latest Malayalam News - മലയാളം വാർത്തകൾ

അതിവേഗ തീവണ്ടി പാത: തിടുക്കം വേണ്ടെന്ന് സിപിഎം

Kerala News Today-തിരുവനന്തപുരം: ഇ ശ്രീധരൻ്റെ പദ്ധതിയിൽ തിടുക്കം കാണിക്കേണ്ടെന്ന് സിപിഎം നേതൃത്വം.
വേഗയാത്ര വീണ്ടും ചർച്ചയായത് സ്വാഗതാർഹമാണ്. തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല.
എല്ലാ വശവും പരിശോധിച്ച ശേഷം തുടർ ചർച്ചകൾ മതിയെന്നും സിപിഎം സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു.
ഇ ശ്രീധരൻ്റെ ബദൽ പദ്ധതി സെക്രട്ടേറിയറ്റിൽ ചർച്ചയാവുകയായിരുന്നു. തുടർന്നാണ് തിടുക്കപ്പെട്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാരിൻ്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെ ഇ ശ്രീധരൻ്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് സെമി സ്പീഡ് റെയില്‍വേ എന്ന ആശയം അദ്ദേഹം കെ വി തോമസിന് കൈമാറിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലന്നും അത് കൊണ്ട് സെമിസ്പീഡ് ഹൈ സ്പീഡ് റെയില്‍വേയാണ് കേരളത്തിന് വേണ്ടതെന്നുമാണ് ഇ ശ്രീധരന്‍ പറഞ്ഞത്.
സില്‍വര്‍ ലൈനിലെ നിലവിലെ ഡിപിആര്‍ അപ്രായോഗികമാണ്. ഭൂഗര്‍ഭ-ആകാശ പാതയാണെങ്കില്‍ അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ലന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.