Latest Malayalam News - മലയാളം വാർത്തകൾ

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സാംസ്‌കാരിക കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala News Today-മലപ്പുറം: സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ(47) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ എകെജി സാംസ്‌കാരിക കേന്ദ്രത്തില്‍ കൃഷ്ണകുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാംസ്‌കാരിക കേന്ദ്രത്തിൻ്റെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ചങ്ങരംകുളം കാര്‍ഷിക വികസനബാങ്കിലെ കളക്ഷന്‍ ഏജന്റുമായിരുന്നു.

കൃഷ്ണകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലം എംഎല്‍എ നന്ദകുമാര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.