Latest Malayalam News - മലയാളം വാർത്തകൾ

അനധികൃത മദ്യവുമായി സിപിഐഎം നേതാവ് പിടിയിൽ

CPIM local committee member caught by Excise with 54 liters of illegal liquor he was transporting in his car.

കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ അനധികൃത മദ്യവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെ കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന്‌ മുൻപിൽവെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി കാറിന്റെ പിന്നിൽവെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽ വിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയത്. ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു.

Leave A Reply

Your email address will not be published.