Latest Malayalam News - മലയാളം വാർത്തകൾ

അഴിമതി കേസ് ; പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Corruption case; Palode Forest Range Officer suspended

അഴിമതി കേസില്‍ പിടിയിലായ തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ ആണ് നടപടി. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങിയെന്ന കേസിലാണ് പൂജപ്പുര വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. പിന്നീട് ട്രിബ്യൂണല്‍ വഴി നീങ്ങിയാണിയാള്‍ സര്‍വീസിലേക്ക് തിരിച്ചു കയറിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ കിട്ടിയത്. അടുത്ത മാസം 31നാണ് സുധീഷ് കുമാര്‍ വിരമിക്കുന്നത്.

Leave A Reply

Your email address will not be published.