KERALA NEWS TODAY – പുതുപ്പള്ളിഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ചര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് .
മുഖ്യമന്ത്രിയുടെ മകള്‍ പണം വാങ്ങിയത് അഴിമതി തന്നെയാണ്. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിയമസഭയില്‍ ഈ വിഷയം കൊണ്ടുവരും.
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പറയുന്നത് അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘മുഖ്യമന്ത്രിക്കെതിരായി വന്നിട്ടുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്.
പക്ഷേ അത് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ കഴിയില്ല. അതിന് വേറെ റൂളുകളുണ്ട്. തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാകും. കെ എഫോണിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലുമൊക്കെ എത്ര കോടി അഴിമതി നടന്നു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഫണ്ട് പിരിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണ്. എല്ലാ പാര്‍ട്ടിയും ഇത്തരത്തില്‍ പിരിക്കാറുണ്ടല്ലോ. അവരെ ചുമതലപ്പെടുത്തിയ ഡ്യൂട്ടിയാണത്. ഇപ്പോള്‍ എനിക്കും കെ സുധാകരനുമാണ് ആ ചുമതല. അങ്ങനെ പണം മേടിച്ചിട്ടുണ്ടാകും’. വി ഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം മാസപ്പടി വിവാദം അടിയന്തരപ്രമേയമായി കൊണ്ടുവരാതിരുന്നതെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്റെ വാദം.