Latest Malayalam News - മലയാളം വാർത്തകൾ

പീഡനക്കേസില്‍ ഗൂഢാലോചനയെന്ന പരാതി ; നിവിന്‍ പോളിയുടെ മൊഴിയെടുക്കും

Conspiracy complaint in molestation case; Nivin Pauly's statement will be taken

പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലാണ് നിവിന്‍ പോളിയുടെ മൊഴിയെടുക്കുക. പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. തന്നെ നിവിന്‍ വിദേശത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന തിയതിയില്‍ കേരളത്തിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ നിവിന്‍ പോളി കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘത്തിനും ഡിജിപിക്കും പാസ്പോര്‍ട്ടിന്റെ കോപ്പിയും നിവിന്‍ കൈമാറി. പരാതിക്കാരി പീഡനം ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും വിനിത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ചില തെളിവുകളും നിവിന്‍ കൈമാറിയിട്ടുണ്ട്. അന്നേ ദിവസം നിവിന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് സിനിമയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനും നടി പാര്‍വതിയും സ്ഥിരീകരിച്ചിരുന്നു. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

Leave A Reply

Your email address will not be published.