Latest Malayalam News - മലയാളം വാർത്തകൾ

കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ അന്തരിച്ചു

Congress leader EVKS Elangovan passes away

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവൻ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമഭാംഗമാണ്. കഴിഞ്ഞ മാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായ ഇളങ്കോവൻ ടിഎൻസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. ഈറോഡ് ഈസ്റ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന മകൻ തിരുമകൻ ഇവേര മരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇളങ്കോവൻ എംഎൽഎയായത്.

Leave A Reply

Your email address will not be published.