Latest Malayalam News - മലയാളം വാർത്തകൾ

തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ

KERALA NEWS TODAY-കണ്ണൂർ : തളിപ്പറമ്പ് പുഷ്പഗിരി ഒമാൻ നഗറിൽ ആയിരത്തോളം പേർ പങ്കെടുത്ത യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു.
കൊച്ചി കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം.
ബാബിൾ ഗ്രീൻ ഓഡിറ്റോറിയതിലായിരുന്നു സമ്മേളനം.
വിശ്വാസികളെ പ്രാർത്ഥനാ ഹാളിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രാർത്ഥനാ ഹാളിൽ പരിശോധന നടന്നിരുന്നു.

കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ NIA അന്വേഷണം ഏറ്റെടുത്തു. സംഭവത്തെ തുടർന്ന് NIA, NSG എന്നിവയുടെ സാന്നിധ്യം കൊച്ചിയിലുണ്ട്. ഗുരുതരാവസ്ഥയിലെ അഞ്ചുപേർ ഉൾപ്പെടെ 36 പേർ ചികിത്സയിൽ തുടരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രാർത്ഥനയ്‌ക്കിടെയാണ് ഹാളിന്റെ മധ്യഭാഗത്തായി പൊട്ടിത്തെറിയുണ്ടാവുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Leave A Reply

Your email address will not be published.