kottarakkaramedia.com needs to review the security of your connection before proceeding.

Ray ID: 91deee93126cb090
Performance & security by Cloudflare
Latest Malayalam News - മലയാളം വാർത്തകൾ

പൊലീസ് ഉദ്യോഗസ്ഥർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Complaint that the police officers tortured the housewife; The High Court quashed the order to file a case

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ സുപ്രധാന ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്പി സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. സിഐ വിനോദിൻ്റെ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, പൊന്നാനി മുൻ സിഐ വിനോദ്, തിരൂർ മുൻ ഡിവൈഎസ്പി വിവി ബെന്നി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. 2022ലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

Leave A Reply

Your email address will not be published.