Kerala News Today-മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ വിവാദ പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലിന് എതിരെ കേസ്.
ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഉദ്ഘാടനം നടന്ന വസ്ത്രവ്യാപാരശാല ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ മാസം 17 ന് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ഇതില്‍ പങ്കെടുത്ത യൂട്യൂബറുടെ പാട്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിക്ക് തടിച്ചു കൂടിയിരുന്നത്. യൂട്യൂബർക്കെതിരെ വളാഞ്ചേരി സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിലാണ് പരാതി നൽകിയത്.
തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Kerala News Today